സ്‌കൂളിൽ പൂ‌ജ നടത്തിയ സംഭവം ; പിടിഎ യോഗത്തിൽ മാനേജറുടെ മകനും പൊതുപ്രവർത്തകരും തമ്മിൽ കടുത്ത വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൂജ നടത്തി വിവാദത്താലായ കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്‌കൂളിലെ പിടിഎ യോഗത്തിൽ വാക്കുതർക്കം. സ്കൂൾ മാനേജറുടെ മകൻ രുദീഷും പിടിഎ അംഗങ്ങളും പൊതുപ്രവർത്തകരും തമ്മിലായിരുന്നു തർക്കം. ഒടുവിൽ തൊട്ടിൽപാലം പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.സ്കൂളിലെ കെട്ടിടത്തിന്റെ പണി പൂർത്തിയായതിനെ തുടർന്ന് രുദീഷിന്റെ നേതൃത്വത്തിൽ പൂജ നടത്തിയതിന് പിന്നാലെയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് സ്കൂളിൽ പിടിഎ യോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ രുദീഷ് പങ്കെടുത്തതായിരുന്നു തർക്കത്തിന് കാരണം.

തുടർന്ന് പൊലീസ് ഇടപെട്ട് രുദീഷ് പിടിഎ അംഗമെന്ന നിലയിൽ യോഗത്തിൽ പങ്കെടുപ്പിച്ചു.ശനിയാഴ്ച മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കാനും പിടിഎ യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് യോഗം നടന്നത്. സർവ്വകക്ഷിയോഗത്തിൽ തീരുമാനമെടുത്ത് കൊണ്ട് ശനിയാഴ്ച മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്ന് പ്രധാന അദ്ധ്യാപിക ടി കെ സജിത വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...