മോദിയെ ശിവജിയുടെ തലപ്പാവ് അണിയിച്ച സംഭവം ; ഖേദ പ്രകടനവുമായി എൻ.ഡി.എ. നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത് വിവാദമായി. ഒടുവിൽ സംഭവം തണുപ്പിക്കാൻ എൻ.ഡി.എ. നേതാക്കൾ മാപ്പുപറഞ്ഞു. വാരാണസിയിൽ ചൊവ്വാഴ്ച പത്രികസമർപ്പിക്കാൻ നരേന്ദ്രമോദി പോകുമ്പോഴാണ് അജിത് പവാർപക്ഷ എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേൽ അദ്ദേഹത്തെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മറാഠാവിഭാഗവും പ്രതിപക്ഷവും വൻ പ്രതിഷേധമുയർത്തി. മോദിയെ ശിവജിയോട് തുല്യപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ പക്ഷം. പ്രഫുൽ പട്ടേലും ശിവസേന മന്ത്രി ഉദയ് സാമന്തും തെറ്റുപറ്റിയെന്ന് സമ്മതിച്ച് മാപ്പുപറഞ്ഞു. മറാഠാ വിഭാഗത്തിന്റെ വികാരത്തെ മാനിക്കുന്നെന്നും ശിവജിയെ അനാദരിക്കാൻ ഉദ്ദേശിച്ചില്ലെന്നും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ആരുടെയും വികാരത്തെ ഹനിക്കാനായി ചെയ്തതല്ലെന്നും തെറ്റു സംഭവിച്ചുപോയതാണെന്നും ഇനിയാവർത്തിക്കില്ലെന്നും ഉദയ് സാമന്ത് പ്രതികരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...