ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ; ഒന്നാം പ്രതി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കിഴുക്കാനം; ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. കിഴുക്കാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കേസിൽ കുടുക്കാൻ നേതൃത്വം നൽകിയത് അനിൽ കുമാറാണ്. രണ്ടാംപ്രതി വി സി ലെനിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പോലീസിന് നിർദ്ദേശം നൽകിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...