തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചുവെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബില്‍ സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്നും സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂർ പ്രതികരിച്ചു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണ്. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...