കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ ലീന ജോസിന്‍റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ ലീന ജോസിന്‍റെ മരണത്തിന് കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ബലം പ്രയോഗിച്ച് മുറിവേൽപ്പിച്ചത് ആകാനുള്ള സാധ്യത ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ ലീനയുടെ ഭർത്താവ് ജോസ് ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജോസ് ചാക്കോയുടെ മൊഴിയിൽ അവ്യക്തത ഉണ്ടെന്ന് പോലീസ് പറയുന്നു. ലീനയുടെ ഇളയമകൻ തോമസ് ജോസിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ലീന ജോസിന്റെ സംസ്കാരം അല്പസമയത്തിനകം നടക്കും. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ലീന ജോസിന് ഇന്നലെ രാത്രിയാണ് വീടിന്റെ പിൻവശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനകത്ത് അടുക്കളയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു കത്തിയും പോലീസ് കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് എത്തിയ ലീനയുടെ മൂത്തമകൻ ജെറിൻ തോമസാണ് മൃതദേഹം കണ്ടത്. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ അച്ഛനുമാണ് വീട്ടിൽ താമസിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ലീന എന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

0
മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...