കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കും : അബിന്‍ വര്‍ക്കി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ പറഞ്ഞു. കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകള്‍ പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ റിഫളക്ടര്‍ സ്റ്റഡുകള്‍ ജംഗ്ഷനിലെ നാല് ഭാഗത്തും സ്ഥാപിക്കും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ദിശാ ബോര്‍ഡുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ ഉറപ്പാക്കും. ശബരിമല സീസണിനോടനുബന്ധിച്ച് ജൂലൈ 29,30 തീയതികളില്‍ റോഡ് സുരക്ഷാ പരിശോധനകള്‍ നടത്തും. ജൂലൈ 29 ന് കലഞ്ഞൂര്‍ മുതല്‍ പ്ലാച്ചേരി വരെയും ജൂലൈ 30 ന് ഏനാത്ത് മുതല്‍ കുളനട വരെയും പോലിസ്, ആര്‍.ടി.ഓ, പി.ഡബ്ല്യു.ഡി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ നടപടി ഉറപ്പാക്കുന്നതിന് അബിന്‍ വര്‍ക്കി എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, എ.ഡി.എം ആര്‍. രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...