ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.വി ശാന്തകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീന ശാമുവല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെ.എസ്. ജിനേഷ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ‘ഹെപ്പറ്റൈറ്റിസ് : നമുക്ക് പരിഹരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ഹൈ റിസ്‌ക് വിഭാഗങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം, ഹെപ്പറ്റൈറ്റിസ് പരിശോധന, വാക്സിനേഷന്‍ തുടങ്ങിയവ സംഘടിപ്പിക്കും.

2030 ഓടെ ഹെപ്പറ്റൈറ്റിസ് നിവാരണം ചെയ്യുകയാണ് ലക്ഷ്യം. അടൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡി. ശശികുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതകുമാരി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആബിദ് ഷെഹിം, അംഗങ്ങളായ എ.മുംതാസ്, ആരോഗ്യ വകുപ്പ് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ.ജീവന്‍, ജില്ല ടി.ബി ഓഫീസര്‍ ഡോ.രാധിക എസ്.ഗോപന്‍, അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രചന ചിദംബരം, ആര്‍.എം.ഒ ഡോ.ആദര്‍ശ് സുരേന്ദ്രന്‍, ജില്ല ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എം.പി ബിജു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...