മൈ ഭാരത് യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മൈ ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടിയുടെ സമാപനവും പ്രതിഭാ സംഗമവും അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇളംപള്ളില്‍ – പയ്യനല്ലൂര്‍ പ്രതീക്ഷ ലൈബ്രറി പ്രസിഡന്റ് വിമല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തില്‍ അനുമോദിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ദിന്‍ രാജ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് സി.ശേഖര്‍, അരുണ്‍ കൃഷ്ണന്‍, ലൈബ്രറി സെക്രട്ടറി എസ്.സജീവ്, വനിതാവേദി സെക്രട്ടറി എം.രജനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ.ശ്യാം, അധ്യാപകന്‍ ജി.ജയകൃഷ്ണന്‍, ബാലവേദി പ്രസിഡന്റ് ആയുഷ് കൃഷ്ണന്‍, മുന്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ കെ.എന്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...