ജ്വല്ലറിയിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുല്ലക്കലിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മധ്യപ്രദേശ് സ്വദേശി ധൻരാജ് യദുവംശിയെയാണ് ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്ന് മാസം മുൻപ് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ കൈനടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് എട്ട് കിലോ ഗ്രാം വെള്ളി ആഭരണങ്ങളും ആറ് ലക്ഷം രൂപ വിലവരുന്ന സ്വർണംപൊതിഞ്ഞ ആഭരണങ്ങളുമായിരുന്നു പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം കടന്നുകളഞ്ഞ പ്രതിയെ കൈനടിയിൽ നിന്നും മറ്റൊരു മോഷണ ശ്രമത്തിനിടെ കൈനടി പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് നഗരത്തിലെ മോഷണത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മധ്യപ്രദേശുകാരനായ പ്രതി ധൻരാജ് യദുവംശി പതിനേഴാം വയസുമുതൽ മോഷണക്കേസുകളിൽ പ്രതിയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും ചെങ്ങന്നൂരിലും മോഷണക്കേസുകളിൽ പ്രതിയാണ്. എന്നാൽ പ്രതി മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ ഇത് കണ്ടെത്താനാകുമെന്നാണ് കരൂതുന്നത്. ഇയാള്‍ക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...