കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി. അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കാഞ്ഞതോടെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനാകാതെ പല യാത്രക്കാരും വലഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അർധരാത്രി രണ്ടരയോടെയാണ്.

സാങ്കേതിക പ്രശ്നം മൂലം ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ട ട്രെയിൻ പിന്നീട്ട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നുണ്ടായില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂർ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....