പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ ആണെന്ന് കേരളാ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ ആണെന്ന് കേരളാ ഹൈക്കോടതിയുടെ വിമർശനം. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി കിടക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ സൗന്ദര്യമുള്ള നടപ്പാതയാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നടപ്പാതയില്‍ കാഴ്ച്ച പരിമിതര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ നടപ്പാതകള്‍ ദൃശ്യ മലിനീകരണം ഉണ്ടാക്കുന്നവയാണ്. നടപ്പാതയുടെ കാര്യത്തില്‍ പോലീസിന്‍റെ മേല്‍നോട്ടം ഉണ്ടായിരിക്കണം. വൃത്തിയായ നടപ്പാതകള്‍ നിര്‍മ്മിക്കാൻ കോടതി കൂടെ നില്‍ക്കും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

റോഡിലെ കേബിള്‍ കുരുക്കും ഗുരുതര പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണമെന്നും കോടതി നിരീക്ഷിച്ചു. നടപ്പാതയില്‍ കാഴ്ച്ച പരിമിതര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കണമെന്നും അനധികൃത പാര്‍ക്കിങ് തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...