കേരള സ്റ്റോറിയുടെ തിരക്കഥ തന്റേത് ; ഒരു നന്ദി പോലും നല്‍കിയില്ലെന്ന് മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തുടക്കമിട്ട ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റ തിരക്കഥ തന്റെ സൃഷ്ടിയാണെന്ന വെളിപ്പെടുത്തലുമായി മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ യദു വിജയകൃഷ്ണന്‍. ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടും അണിയറ പ്രവര്‍ത്തകര്‍ യാതൊരു വിധത്തിലുമുള്ള നന്ദിയും രേഖപ്പെടുത്തിയില്ലെന്നും യദു പ്രതികരിച്ചു. ചിത്രം കണ്ടപ്പോള്‍ ഒരു നന്ദി പോലും വയ്ക്കാത്ത വിഷമത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും യദു പറഞ്ഞു.

സംവിധായകന്‍ സുദീപ്തോ സെന്‍ 2017 ല്‍ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചതോടെയാണ് താന്‍ സംവിധായകനുമായി പരിചയപ്പെട്ടത്. പിന്നീട് 2021 ല്‍ സംവിധായകന്‍ ‘ലൌ ജിഹാദുമായി’ ബന്ധപ്പെട്ട് ഒരു ഹിന്ദി കോമേഷ്യല്‍ ചിത്രം ചെയ്യാന്‍ സ്‌ക്രിപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചു. ഇതിന്റെ വണ്‍ ലൈന്‍ എഴുതി സംവിധായകന് നല്‍കി. അതിന് അംഗീകാരം ലഭിച്ചു. പിന്നീട് ഡ്രാഫ്റ്റ് തയ്യാറാക്കി, ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് ഫൈനല്‍ സ്‌ക്രിപ്റ്റ് രൂപപ്പെടുത്തിയത്. സ്‌ക്രിപ്റ്റ് കൈമാറിയതിന് ശേഷം പ്രൊഡക്ഷന്‍ കമ്പനി താനാണ് സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലുള്ള കരാര്‍ പിന്‍വലിക്കുകയായിരുന്നു. പുതിയ കരാര്‍ ഉണ്ടാക്കുമെന്ന് അറിയിച്ചതോടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് അടക്കമുള്ള പ്രവൃത്തികളില്‍ തുടര്‍ന്നും സഹകരിച്ചു. എന്നാല്‍ പുതിയ കരാറില്‍ കണ്‍സള്‍ട്ടന്റ് എന്നാണ് പ്രസ്താവിച്ചിരുന്നതെന്നും നേരത്തെ അറിയിച്ച പ്രതിഫലത്തിലടക്കം കുറവ് വരുത്തിയെന്നും യദു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...