അറുകാലിക്കൽ ഈഴക്കോട്ടുച്ചിറയുടെ അരിക് കെട്ട് പൊളിഞ്ഞു വീണ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം :  അറുകാലിക്കൽ ഈഴക്കോട്ടുച്ചിറയുടെ അരിക് കെട്ട് പൊളിഞ്ഞു വീണ നിലയില്‍. ജില്ലാ ചെറുകിട ജലസേചന വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ 2021-22 വർഷത്തെ പദ്ധതിയിൽ 52,09,233 രൂപ മുടക്കിയാണ് ചിറ നവീകരിച്ചത്. 2021 ജൂലായ്‌ ഏഴിനാണ് നിർമാണം ആരംഭിച്ചത്. നവംബർ ആറിന് നിർമാണം പൂർത്തിയാക്കി ശിലാഫലകവും സ്ഥാപിച്ചിരുന്നതാണ്.ഇതിനിടയിലാണ് കെട്ടിളകി ചിറയിലേക്ക് വീണത്.

ഈ ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. 50 മീറ്ററോളം വരുന്ന ഭാഗത്തെ കൽകെട്ടാണ് ഇടിഞ്ഞു വീണത്. ചിറയുടെ പഴയ കെട്ടിനു മുകളിൽ വീണ്ടും കെട്ടിയതാണ് കെട്ടിളകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാനം എടുക്കാതെ അരിക് കെട്ടുന്നത് സംബന്ധിച്ച് നാട്ടുകാർ മുമ്പ് തന്നെ പരാതി ഉന്നയിച്ചതാണ്. എന്നാൽ അധികൃതർ ഇത് ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

ചിറയുടെ പുനരുദ്ധാരണത്തോടെ പ്രഭാതനടത്തം പോലുള്ള നിരവധി പദ്ധതികളാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. സമീപത്തെ തോട്ടിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായതോടെ പഴയ കെട്ട് ഇരുത്തിയതാണ് പുതിയ സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...