വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്‌നമെന്ന് കെഎസ്ഇബിയുടെ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്‌നമെന്ന് കെഎസ്ഇബിയുടെ റിപ്പോർട്ട്. അപകടത്തിൽ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നും കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തൽ. ഒൻപത് വർഷമായി പോവുന്ന വൈദ്യുതി ലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണർ പ്രവീൺ എംഎയാണ് തേവലക്കര അപകടം സംബന്ധിച്ച് ചെയർമാന് റിപ്പോർട്ട് കൈമാറിയത്. ആരെയും കുറ്റപ്പെടുത്താതെ എങ്ങും തൊടാത്ത റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല.

ജൂലൈ 17നാണ് എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ഇതിന് കാരണമായ വൈദ്യുതി ലൈൻ മാറ്റണമെന്ന് അപകടത്തിന് രണ്ട് ദിവസം മുമ്പും കെഎസ്ഇബി ചർച്ച ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഒൻപത് വർഷമായി വൈദ്യുതി ലൈൻ സ്‌കുളിലൂടെ പോവുന്നു. അതിന് ശേഷമാണ് സൈക്കിൾ ഷെഡ് പണിതത്. അതുകൊണ്ട് ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ മാത്രം വീഴ്ചയായി ചൂണ്ടിക്കാണിക്കാനാവില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതതലയോഗം റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. അപകടത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അന്വേഷണവും തുടരുകയാണ്. റിപ്പോർട്ട് പൂർത്തിയാവാൻ ഇനിയും സമയമെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...