അപകടത്തിൽപെട്ട കെ എസ് ആർ റ്റി സി ബസ്സ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴവള്ളൂരിൽ അപകടത്തിൽ പെട്ട കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയുമെല്ലാം അപകടത്തിന് കാരണമായതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ കണ്ടെത്തി. കിഴവള്ളൂരിൽ അപകടത്തിൽ പെട്ട കെ എസ് ആർ റ്റി സി ബസിന് വേഗപൂട്ട് ഘടിപ്പിച്ചിരുന്നില്ല. സ്പീഡോ മീറ്ററും ജി പി എസ് സംവിധാനവും ഉണ്ടായിരുന്നില്ല എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അപകടത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ എസ് ആർ റ്റി സി ഡ്രൈവർക്ക് ഷോകോസ് നോട്ടീസ് നൽകുമെന്നും അപകടത്തെ കുറിച്ച് ഡ്രൈവറുടെ മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കോന്നി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ നൗഷാദ്, ഷിബു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ആണ് കോന്നി ഇളകൊള്ളൂരിൽ പത്തനംതിട്ടയിൽനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ റ്റി സി ബസ്സ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതിന് ശേഷം ഇളകൊള്ളൂർ പള്ളിയുടെ കമാനത്തിൽ ഇടിച്ച് കയറിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുന്ന സി സി റ്റി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിൽ ആണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുരവഞ്ചിയിൽനിന്ന് കാൽവഴുതി വീണു ; സ്പാ ജീവനക്കാരി കായലിൽ മുങ്ങി മരിച്ചു

0
ആലപ്പുഴ : പുരവഞ്ചിയിൽനിന്നു വീണ് സ്പാ ജീവനക്കാരിയായ യുവതി മരിച്ചു. തമിഴ്നാട്...

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ; വ്യോമ പ്രതിരോധം ശക്തമാക്കി ഇറാൻ

0
ടെഹ്റാൻ : തുടർച്ചയായ അഞ്ചാം ദിവസവും ഇറാനിൽ യുഎസ് വ്യോമാക്രമണം. ഹോർമുസ്...

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...