സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ : വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഇതുവരെ മരുന്ന് ലഭ്യമാക്കാത്തത് വലിയ അനാസ്ഥനായാണെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. എന്തുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലെന്നും വീണാ ജോർജ് ചോദിച്ചു. മരുന്ന് സ്റ്റോക്ക് ഇളകിൽ എന്തുകൊണ്ട് അതിനുവേണ്ട നടപടികൾ എടുത്തില്ലെന്നും വീണ ജോർജ് ആരാഞ്ഞു. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. ‘മുൻപ് നിപ സ്ഥിരീകരിച്ചപ്പോൾ മന്ത്രി എന്ന നിലയിൽ ഉടൻ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പത്തനംതിട്ട ആയാലും തിരുവനന്തപുരം ആയാലും ഉടൻ ഞാൻ കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കാനുളള ശ്രമം നടത്തണം. ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് എത്തിക്കാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്’- എന്നായിരുന്നു വീണാ ജോർജിന്റെ വാക്കുകൾ.

അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ.കെജെ റീനയെ മാറ്റിയതിനെതിരെയും വീണ ജോർജ് പ്രതികരിച്ചു. പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ ഡയറക്ടറെ മാറ്റിയത് വലിയ വീഴ്ചയെന്നായിരുന്നു വീണയുടെ പ്രതികരണം. മകളുടെ വിവാഹത്തിന് പോലും അധികം അവധി എടുത്തിട്ടില്ലാത്തയാളായിരുന്നു ഡോ. റീനയെന്നും ഭരിക്കുന്നത് ആരായാലും ജോലിയോട് ആത്മാർത്ഥതയുളള ഉദ്യോഗസ്ഥയായിരുന്നു അവരെന്നും വീണാ ജോർജ് പറഞ്ഞു. ഡോ. റീനയെ തരംതാഴ്ത്താൻ മാത്രം അവർ എന്ത് തെറ്റാണ് ചെയ്തെതെന്നും വീണ ചോദിച്ചു. ഇത്തരം നടപടികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണെന്നും അവർ പറഞ്ഞു. താൻ കഴിഞ്ഞ അഞ്ചുവർഷം വേട്ടയാടലിന് ഇരയായെന്നും ശരി എന്തായിരുന്നു എന്നുളളത് കാലം തെളിയിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ ഡയറക്ടറെ മാറ്റിയത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ച്ചയാണെന്നും അവർ അഭിപ്രായപ്പെട്ടു. മകളുടെ വിവാഹത്തിന് പോലും അധികം അവധി എടുത്തിട്ടില്ലാത്തയാളായിരുന്നു ഡോ.കെജെ റീനയെന്നും ഭരിക്കുന്നത് ആരായാലും ജോലിയോട് ആത്മാർത്ഥതയുളള ഉദ്യോഗസ്ഥയായിരുന്നു അവരെന്നും വീണാ ജോർജ് പറഞ്ഞു. ഡോ.കെജെ റീനയെ തരംതാഴ്ത്താൻ തക്കവണ്ണം എന്ത് കുറ്റമാണ് അവർ ചെയ്തതെന്ന് ചോദിച്ച വീണ, ഇത്തരം നടപടികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും പറഞ്ഞു. അഞ്ച് വർഷക്കാലം താൻ വേട്ടയാടലിന് ഇരയായെന്നും ശരി എന്തായിരുന്നു എന്നുളളത് കാലം തെളിയിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ.കെജെ റീനയെ മാറ്റിയത്. അഡീഷനൽ (ഫാമിലി വെൽഫെയർ) എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ.റീനയ്ക്ക് നിയമനം. പകർച്ചവ്യാധികളുടെ സമയത്ത് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡോ. റീന അവധി ആവശ്യപ്പെട്ടിരുന്നു പിന്നാലെയായിരുന്നു സ്ഥലംമാറ്റം. അതുകൂടാതെ ഹെൽത്ത് സർവീസ് ഡയറക്ടർ സ്ഥാനത്ത് റീന മൂന്ന് വർഷം പൂർത്തിയാക്കിയതായും ഹെൽത്ത് സർവീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിലുണ്ട്. ഡയറക്ടറായ ഡോ. വി.മീനാക്ഷിയ്ക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...