ക്വാറന്റീനിൽ കഴിഞ്ഞ കുടുംബത്തിന് വെള്ളം കോരി നല്‍കാനും പോലീസ് ; സിപിഒ ജയന്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : കോവിഡ് കാലത്ത് സമാനതകളില്ലാത്ത ‘ഡ്യൂട്ടി’ ചെയ്ത് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായ ജി.ജയന്തി. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം വെള്ളമില്ലാതെ ദിവസങ്ങളായി വലയുന്ന വിവരം അറിഞ്ഞാണ് ജയന്തി എത്തിയത്. വീട്ടിലെ പാത്രങ്ങളിൽ മുഴുവൻ ജയന്തി ഒറ്റയ്ക്ക് വെള്ളം കോരി നിറച്ചതോടെ വീട്ടുകാരുടെ മനവും നിറഞ്ഞു.

വള്ളികുന്നം ലക്ഷം വീട് ഭാഗത്താണ് കോവിഡ് ബാധിച്ച് പുറത്തിറങ്ങാതെ കഴിയുന്ന വീട്ടിലെ പമ്പ് തകരാറിലായത്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പലരുമായും ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലർത്തി. ഒടുവിലാണ് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ ആയിരുന്ന ചൂനാട് തെക്കേ ജംക്‌ഷൻ ശ്രീശൈലത്തിൽ ജയന്തിയെ വിവരം അറിയിച്ചത്. താമരക്കുളം പിഎച്ച്സിയിലെ സീനിയർ ക്ലാർക്ക് ആയ ഭർത്താവ് സുരേന്ദ്രന്റെ കൂട്ടുകാരനായ ഇലക്ട്രീഷൻ മണ്ണടിശ്ശേരിൽ സുരേഷ് ആ ദൗത്യം ഏറ്റെടുത്തു.

തുടർന്ന് സ്വിച്ചിന്റെ കുഴപ്പമാണെന്ന് സുരേഷ് കണ്ടെത്തി. എന്നാൽ ലോക്ക്‌ഡൗൺ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന മണക്കാട്ടുകുറ്റിയിലെ കട തുറക്കാൻ ഉടമ തയാറായില്ല. ഒടുവിൽ സ്റ്റേഷനിൽ നിന്നുമുള്ള പ്രത്യേക അനുമതിയോടെ ജയന്തി കട തുറപ്പിച്ച് സ്വിച്ച് വാങ്ങി മോട്ടർ ശരിയാക്കി നൽകി. രാത്രി വൈകിയതോടെ മോട്ടർ ശരിയായില്ലെങ്കിലും വീട്ടുകാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് അതിന് മുൻപേ തന്നെ കിണറ്റിൽ നിന്നും വെള്ളം കോരി പാത്രങ്ങളിൽ ശേഖരിച്ച് നൽകിയതെന്ന് ജയന്തി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...