കൗണ്‍സിലർ ആർ സുഗതനെ പുറത്താക്കമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് സമരം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതനെ പുറത്താക്കമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് സമരം പ്രഖ്യാപിച്ചു. നഗരസഭ ഭരണാധികാരികൾക്ക് ഒരാഴ്ച സമയം നൽകുമെന്നും ഈ മാസം 23 നുള്ളിൽ സുഗതനെ പുറത്താക്കിയില്ലെങ്കിൽ എൽ ഡി എ് കൗണ്‍സിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്നുമാണ് പ്രഖ്യാപനം. എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് നേതാക്കൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു മാസത്തിൽ ഒരു കൗൺസിൽ യോഗമെങ്കിലും ചേരണം എന്നതാണ് നടപ്പുരീതി. എന്നാൽ കൗൺസിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും യോഗം വിളിക്കുന്നില്ലെന്നും എൽ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും അതിനകം നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. നമുക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. തെറ്റ് തിരുത്തി ശക്തമായി തിരിച്ചുവരും. തിരിച്ചടിയുണ്ടായെങ്കിലും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും പിൻമാറിയിട്ടില്ലെന്നും ജോയി ചൂണ്ടിക്കാട്ടി. 10 വർഷമുണ്ടായ നഷ്ടം നികത്താൻ യു ഡി എഫിനെ സഹായിച്ചുവെന്ന് ബി ജെ പി നേതാവ് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യത്തിൽ ഒന്നും പറയാത്തതെന്നും സി പി എം ജില്ലാ സെക്രട്ടറി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...