കോന്നി മെഡിക്കല്‍ കോളേജില്‍ വീണ്ടുമൊരു ഉദ്ഘാടനം ; ഇന്നത്തെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വക

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപത്തിയൊന്ന് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളും നാല് മെഡിക്കല്‍ കോളേജുകളും കേരളത്തില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ  ഇടതുപക്ഷ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ആരോഗ്യ – വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 50കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തോടെ നടപ്പാക്കി. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ്‌ ജില്ലകളിലായി നാല് മെഡിക്കല്‍ കോളേജുകളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചത്. രാജ്യത്ത് മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുമ്പോള്‍ കോന്നി മെഡിക്കല്‍ കോളേജിന്റെ മാതൃകയില്‍ നിര്‍മ്മിക്കണം എന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വരെ പറയുകയുണ്ടായി.

പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ അന്‍പത് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ള കാലഘട്ടമാണിത്. നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ കുട്ടികള്‍ മെരിറ്റ് അടിസ്ഥാനത്തില്‍ ഫീസ് കൊടുക്കാതെ പഠിക്കണം. ഇതിനായാണ് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 283 പോസ്റ്റുകള്‍ ആണ്  പുതിയതായി സൃഷ്ടിച്ചത്. വയനാട്, ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളെജുകളിലും പുതിയ തസ്തികകകള്‍ സൃഷ്ടിച്ചു. കാത്ത് ലാബുകളുടെ പ്രവര്‍ത്തനം വലിയ മികവുറ്റതാക്കി.

പത്തനതിട്ട ജില്ലയിലെ അടൂരില്‍ 23 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മുപ്പത് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കോന്നി താലൂക്ക് ആശുപത്രിയില്‍ 12 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും ചിറ്റാറില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. കോന്നി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആരംഭിക്കുവാന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ വിശ്വനാഥന്‍, കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഷാജി, പ്രിന്‍സിപ്പല്‍ നിഷ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍, റഷീദ് മുളന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...