ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍. ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്‍റെ പൂട്ടാണ് തകര്‍ത്തത്. വാതിലിന്‍റെ പൂട്ട് തകര്‍ത്ത ശേഷം അജ്ഞാതര്‍ വീടിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തും.

ഷാരോണ്‍ കൊലക്കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാംപ്രതി ഗ്രീഷ്മയെ ഏഴുദിവസത്തേക്കും രണ്ട്, മൂന്ന് പ്രതികളായ സിന്ധു, നിര്‍മല്‍കുമാര്‍ എന്നിവരെ അഞ്ചുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിലടക്കം ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് പോലീസ് സീല്‍ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആയിരക്കണക്കിന് കോടികൾ നൽകിയവർക്ക് 377 കോടി ഒരു പ്രശ്നമല്ല’; മുഖ്യമന്ത്രിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് കെ.എൻ....

0
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്...

വിയ്യൂർ ജയിലിലെ റിമാൻഡ് പ്രതിയുടെ മരണം മർദ്ദനം മൂലമല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

0
തൃശ്ശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീഴുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

വാടകവീട്ടിൽ കവർച്ച; പട്ടിമറ്റത്ത് എട്ട് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
പട്ടിമറ്റം: പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ മുറിയിൽ അതിക്രമിച്ചു കയറി എട്ട്...

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ...