അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് ; മുഖ്യപ്രതി നജീബ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ദില്ലി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. ജീബിന്റെ ഭാര്യ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന് വേണ്ടി വ്യാജ രേഖ ചമച്ചു എന്നുള്ളതാണ് നിലവിലെ കേസ്. അവയവദാനത്തിന് വേണ്ടി നിയമങ്ങൾ ലംഘിച്ച് അവയവദാനം നടന്നു എന്ന തരത്തിലാണ് പോലീസിന്റെ അനുമാനം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് പോലീസിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ അല്ലെങ്കിൽ ഡിഎംഇയിൽ നിന്നോ പരാതി ലഭിക്കണം.

അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഒരാൾക്ക് വൃക്ക പോലെയുള്ള അവയവങ്ങൾ ആവശ്യമുണ്ടെങ്കിൽ അവരിൽ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും അതിൽ നിന്ന് ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നൽകുകയും ബാക്കി പണം നജീബ് കൈക്കലാക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അവയവദാന തട്ടിപ്പിൽ കേരളത്തിന് പുറത്തും കണ്ണികളുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...