മുഖ്യമന്ത്രിയായുള്ള വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ. തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചു എന്നാണ് വിമർശനം. ​ഗാനം മൂന്നാമതായാണ് ആലപിച്ചത്. ഇതാണോ ‘മാറ്റം’ എന്ന് പി വിൽസൺ എംപി വിമർശിച്ചു. ഇതിനിടെ വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ പ്രസം​ഗത്തിൽ പറഞ്ഞ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ഖജനാവിൽ പണം ഉണ്ട്. പണം ഇല്ലെന്ന് പറഞ്ഞ് തുടങ്ങരുത്. കോവിഡും പ്രളയവും കേന്ദ്രസർക്കാർ അവഗണനയും അതിജീവിച്ചാണ് അഞ്ച് വർഷം ഭരിച്ചത്. എന്നിട്ടും നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി. അനുവദനീയം ആയ പരിധിക്കുള്ളിൽ മാത്രമേ കടമെടുത്തിട്ടുള്ളൂ.

ഫെബ്രുവരിയിലെ ബജറ്റിൽ തന്നെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതാണ് എന്ന പറഞ്ഞ സ്റ്റാലിൻ അതിനു ശേഷം അല്ലേ താങ്കൾ വാഗ്ദാനങ്ങൾ നൽകിയത് എന്നും വിജയ്‍യോട് ചോദിച്ചു. വോട്ട് ചെയ്തവരെ വഞ്ചിക്കരുത്. വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് എങ്ങനെയെന്ന് ഞങ്ങളെ പോലെ നിങ്ങളും മനസിലാക്കുമെന്ന് കരുതുന്നുവെന്നും താൻ അതിനായി കാത്തിരിക്കുന്നുവെന്നും സ്റ്റാലിൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മുന വെച്ച ആശംസയും വിജയ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസം​ഗത്തിലെ വിമർശനങ്ങൾക്ക് നേരിട്ടുള്ള മറുപടിയുമാണ് സ്റ്റാലിൻ കുറിപ്പിൽ പങ്കുവെച്ചത്. ആദ്യമായാണ് വിജയ്‍യുടെ പേര് എടുത്ത് പറഞ്ഞ് സ്റ്റാലിൻ പ്രതികരണം നടത്തുന്നത്. ടിവികെ വിജയ് എന്ന അക്കൗണ്ടിന് പകരം വിജയ്‍യുടെ അക്കൗണ്ട് ടാ​ഗ് ചെയ്താണ് പോസ്റ്റ് പങ്കുവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

‘വെറും ശമ്പളം വാങ്ങാൻ വന്നിരിക്കുന്ന മടിയന്മാർ’ ; ഉദ്യോഗസ്ഥർക്ക് കങ്കണ റണാവത്തിന്റെ രൂക്ഷ വിമർശനം

0
മാണ്ഡി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി....