തിരുവനന്തപുരം അമ്പലമുക്കിൽ അരുവിക്കരയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അരുവിക്കരയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി. 900 mm വ്യാസമുള്ള വലിയ പൈപ്പാണ് തകരാറിലായത്. ഇതേത്തുടർന്ന് റോഡിൽ വലിയ രീതിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഈ ഭാഗത്തേക്കുള്ള വാൽവ് അധികൃതർ അടിയന്തരമായി അടച്ചു. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. പൈപ്പ് തകരാറിലായതോടെ നഗരത്തിലെ പ്രധാന മേഖലകളായ നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും.

പൈപ്പിന്റെ വലിപ്പക്കൂടുതൽ കാരണം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നാണ് സൂചന. കുറഞ്ഞത് ഒരു ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജലം കരുതിവെക്കണമെന്നും അനാവശ്യമായി ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...