ഇറാന്‍റെ ഖാർ​ഗ് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാന്‍റെ നിർണാക കേന്ദ്രമായ ഖാർ​ഗ് ദ്വീപിന് നേരെ ആക്രമണവുമായി അമേരിക്ക. ദ്വീപിൽ 90ലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ എണ്ണ ശു​ദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആദ്യമായിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഖാർ​ഗ് ദ്വീപ് അമേരിക്ക ലക്ഷ്യം വെച്ചിരുന്നില്ല. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന ദ്വീപാണ് ഖാർ​ഗ്. ദ്വീപിനെ ആക്രമിച്ചാൽ ആ​ഗോളതലത്തിൽ ക്രൂഡ് വിതരണം താറുമാറാകുമെന്ന ആശങ്കയാണ് ഇത്രയും കാലം ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയത്.

എന്നാൽ ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തതെന്ന് അവകാശപ്പെട്ടു. ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ഇറാന്റെ സൈനിക ശേഷി പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ദ്വീപിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും പൈപ്പ് ലൈനുകളെയും ബാധിക്കാത്ത വിധത്തിൽ അതീവ കൃത്യതയാർന്ന ആക്രമണമാണ് നടത്തിയതെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, ദ്വീപ് ആക്രമിച്ചതിനെ കടുത്ത പ്രകോപനമായിട്ടാണ് ഇറാൻ കാണുന്നത്.

അതുകൊണ്ട് തന്നെ ​ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യം വെച്ചാക്കാമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്ക ഇത്രയും കടുത്ത നീക്കം നടത്തുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല. ഖാർഗ് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് പകരമായി മേഖലയിലെ കൂടുതൽ അമേരിക്കൻ താവളങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡുകൾ മുന്നറിയിപ്പ് നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...

ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

0
ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച്...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...