ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിബി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിയെ പാറശാല പോലീസ് ബംഗളുരുവിലെത്തി കസ്റ്റഡിയിലെടുത്തു. പൂവച്ചൽ കൊണ്ണിയൂർ സ്വദേശി ഷൈജു മാലിക് (36) നെ ആണ് പാറശാല പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈയിൽ പൂവച്ചൽ, കുടപ്പനക്കുന്ന് സ്വദേശികളായ രണ്ടു പേരെ പാറശാല പോലീസും ഡാൻസാഫ് സംഘവും 70 ഗ്രാം എംഡിഎംഎയുമായി പാറശാലയിൽ വെച്ച് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിൽ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് എംഡിഎംഎ നൽകുന്നത് ഷൈജു മാലിക് ആണെന്ന വിവരം ലഭിച്ചത്.പിന്നാലെ പോലീസ് ബെംഗളൂരുവിൽ എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.

ആറ് മാസത്തെ തുടരന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ വാങ്ങാനെന്ന വ്യാജേന പാറശാല എസ്ഐ ദിപു ഷൈജു മാലികിനെ സമീപിച്ചത്. പോലീസ് ആണെന്ന് മനസ്സിലായതോടെ ഓടാന്‍ ശ്രമിച്ചെങ്കിലും മറ്റു പോലീസുകാരുമായി ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളുടെ മുറിയില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡും കണ്ടെത്തി. ഈ കാര്‍ഡ് ഉപയോഗിച്ചു പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരുകയായിരുന്നു പ്രതി. ലഹരി കേസിൽ ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം വീണ്ടും ബെംഗളൂരുവിൽ എംഡിഎംഎ കച്ചവടത്തിന് ഇറങ്ങിയതാണെന്ന് പോലീസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് മധുര, ദിണ്ടിക്കൽ, ഈറോഡ് എന്നിവിടങ്ങളിലും പ്രതി ലഹരി എത്തിച്ച് നൽകിയിരുന്നു. പാറശാല ഇൻസ്പെക്ടർ ജയശങ്കറിന്‍റെ നേതൃത്വത്തിൽ എസ്ഐ ദീപു, പോലീസുകാരായ വിമൽരാജ്, റോയ്, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...