കാൽ വഴുതി കിണറ്റിൽ വീണയാളെ അഗ്നിശമന രക്ഷാസേന രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മണിക്കൂറുകളോളം കാൽ വഴുതി കിണറ്റിൽ വീണുകിടന്നിരുന്ന ടാപ്പിംഗ് തൊഴിലാളിയെ അഗ്നി ശമന രക്ഷാ സേന രക്ഷപെടുത്തി. തണ്ണിത്തോട് കെ കെ പാറയിൽ ആണ് സംഭവം. കെ കെ പാറ ഉണ്ണിച്ചാൻ പറമ്പിൽ സുരേഷ്(48) ആണ് ആൾ മറയിലാത്ത കിണറ്റിൽ വീണത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ റബ്ബർ വെട്ടാൻ ഇറങ്ങിയ ഇയാൾ ആൾമറയിലാത്ത കിണറ്റിൽ വീഴുകയായിരുന്നു. എന്നാൽ ഈ ഭാഗത്തേയ്ക്ക് ആരും പോകാതിരുന്നതിനാൽ ഇയാൾ കിണറ്റിൽ വീണതും ആരും അറിഞ്ഞിരുന്നില്ല.

എട്ട് മണിക്കൂറുകൾക്ക് ശേഷം രാവിലെ പതിനൊന്ന് മണിയോടെ ഈ ഭാഗത്ത് പറമ്പിൽ ക്രിക്കറ്റ് കളിക്കുവാൻ എത്തിയ കുട്ടികൾ ബോൾ തിരയുവാനായി കിണറിന് സമീപം ചെല്ലുകയും കിണറ്റിൽ നിന്നും ഞരക്കം കേട്ടതിനെ തുടർന്ന് നോക്കിയപ്പോൾ ഇയാൾ കിണറ്റിൽ വീണ് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അഗ്നി ശമന രക്ഷാ സേനയെ വിവരം അറിയിക്കുകയും കോന്നിയിൽ നിന്നും യുണിറ്റ് എത്തി രക്ഷപെടുത്തുകയും ആയിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...