കോന്നി : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഓഫീസ് റോഡിലെ കിച്ചൂസ് ബേക്കറി ഉടമ സതീഷിനെയാണ് (അമ്പിളി 40) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മങ്ങാരം മംഗലത്ത് വീട്ടില്‍ സതീഷ് ഇവിടെ വര്‍ഷങ്ങളായി കട നടത്തുന്ന ആളാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
കട അടച്ച് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയില്‍ തൂങ്ങി മരിച്ച നിലയില്‍ അമ്പിളിയെ കണ്ടത്. കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. കൂടാതെ കടമുറി ഒഴിഞ്ഞു കൊടുക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടെന്നും പറയുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.