പങ്കിടലിന്റെ സന്ദേശം ഏറെ കാലിക പ്രസക്തം ; അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഉള്ളത് ഇല്ലാത്തവന് കൊടുക്കുവാൻ ലോകത്തോട് ആഹ്വാനം ചെയ്ത യേശു ക്രിസ്തുവിന്റെ പങ്കിടലിന്റെ സന്ദേശം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. സമൂഹത്തിൽ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഇല്ലാത്തവരോടും ഐക്യം രൂപപ്പെട്ട യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമാണെന്നും ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി മുന്നോട്ട് വരുവാൻ സമൂഹത്തിന് നല്ല ദർശനമാണ് തിരുപ്പിറവി നൽകുന്നതെന്നും ആദ്ദേഹം പറഞ്ഞു.
കേന്ദ്ര സർവകലാശാല ലീഗൽ സ്റ്റഡീസിന്റെ തിരുവല്ല കാംപസിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. ജയശങ്കർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെസി സണ്ണി മുഖ്യ പ്രസംഗം നടത്തി. ഡോ.ഗിരീഷ് കുമാർ, ഡോ.മീര, കുമാരി ആതിര , കുര്യച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...