രാജിഭീഷണി മുഴക്കി മന്ത്രി ; യു.പിക്ക് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയിലും പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി പ്രമുഖ ആദിവാസി നേതാവ് കൂടിയായ നഗര്‍സിങ് ചൗഹാന്‍ രംഗത്തെത്തിയതാണ് മോഹന്‍ യാദവ് സര്‍ക്കാരില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യ അനിതാ നഗര്‍സിങ് ചൗഹാന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുമെന്നും ഭീഷണിയുണ്ട്. കേന്ദ്ര കാര്‍ഷിക മന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനാണ് നഗര്‍സിങ് ചൗഹാന്‍. 2003 മുതല്‍ നാലു തവണ അലിരാജ്പൂരില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇതാദ്യമായാണ് മന്ത്രിസഭയില്‍ ഇടംലഭിക്കുന്നത്. രത്‌ലമിലെ എസ്.ടി സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭൂരിയയെ 2.07 ലക്ഷം വോട്ടിന് തോല്‍പിച്ചാണു ഭാര്യ അനിത ഇത്തവണ പാര്‍ലമെന്റിലെത്തിയത്.

ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുപ്രധാനമായ രണ്ടു വകുപ്പുകള്‍ നഗര്‍സിങ് ചൗഹാനില്‍നിന്നു തിരിച്ചെടുത്തിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയില്‍നിന്നാണു നീക്കിയത്. ആറു തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാംനിവാസ് റാവത്തിനായിരുന്നു ഈ വകുപ്പുകള്‍ നല്‍കിയത്. നിലവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. വകുപ്പുകള്‍ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ആദിവാസി മുഖം നിലയ്ക്കാണ് വനം, പരിസ്ഥിതി, എസ്.സി വകുപ്പുകള്‍ നല്‍കി എന്നെ മന്ത്രിസഭയിലെടുത്തതെന്ന് നഗര്‍സിങ് പറഞ്ഞു. വനം, പരിസ്ഥിതി വകുപ്പുകളില്‍ ആദിവാസികള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ എനിക്കാകുമായിരുന്നു. എന്നാല്‍, പെട്ടെന്നൊരു നാള്‍ കോണ്‍ഗ്രസില്‍നിന്നു വന്ന ഒരാള്‍ക്ക് എന്റെ വകുപ്പുകള്‍ എടുത്തുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...