മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി ; സംഭവം ബംഗളൂരുവിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബംഗളൂരുവിൽ മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ജയനഗർ ഏരിയയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറിൽ താമസിക്കുന്നഅനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസിൽ അനുഷയുടെ അമ്മ ഗീതയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മിൽ അഞ്ചുവർഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കെയർടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്.സുരേഷ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. പക്ഷെ അനുഷ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മിൽ തൊട്ടടുത്ത പാർക്കിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാൻ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഇവിടെ വെച്ച് രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് സുരേഷ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാർക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാൻ ഓടിയെത്തിയ അനുഷയുടെ അമ്മ സുരേഷിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും അയാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗലസർ പറഞ്ഞു. നെഞ്ചിലും കഴുത്തിലും ഗുരുതമായി പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...

ഡൽഹി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി ; നിർണായക വഴിത്തിരിവ്

0
ഡൽഹി : ഡൽഹി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ...

കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും

0
തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും....