പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയിൽ ; പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിയ നിലയിൽ. കൂച്ച് ബിഹാറിലെ ബറോകോദാലിയിലാണ് ഓഫീസ് കത്തിച്ചത്. ഓഫീസ് കത്തിച്ചത് ബി.ജെ.പിയാണെന്ന് ടിഎംസി ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ ബൂത്ത് ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതരുടെ ആക്രമണത്തിൽ രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റത്. ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ടി.എം.സി ആരോപിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വടക്കൻ ബംഗാൾ വികസന മന്ത്രിയും ടിഎംസിയുടെ ദിൻഹത എംഎൽഎയുമായ ഉദയൻ ഗുഹ പറഞ്ഞു. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റതായും മറ്റൊരാൾക്ക് കൈയിലും കാലിലും ഗുരുതരമായ മുറിവുകളുണ്ടെന്നും ഗുഹ പറയുന്നു. ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം തടയാൻ പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...