കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്ന പദ്ധതികളുടെ ഉത്ഘാടനങ്ങളില്‍ ആന്റോ ആന്റണി എം.പിയെ ഒഴിവാക്കുന്ന നടപടി രാഷ്ട്രീയ പാപ്പരത്തം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടന സമ്മേളനങ്ങളില്‍ പോലും ജില്ലയിലെ എം.പി ആയ ആന്റോ ആന്റണിയെ പങ്കെടുപ്പിക്കാതെ സംസ്ഥാന പദ്ധതിയായി ചിത്രീകരിച്ച് അവകാശവാദം ഉന്നയിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് ഉദ്ഘാടനങ്ങള്‍ ക്രമീകരിച്ച് എം.പി. പങ്കെടുക്കില്ലെന്ന് ഉറപ്പു വരുത്തുന്ന രീതിയാണ് പലപ്പോഴും മന്ത്രിയും ഇടതുപക്ഷവും സ്വീകരിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ 60 % കേന്ദ്ര ഫണ്ടും 40% സംസ്ഥാന വിഹിതവും ഉള്‍പ്പെടുത്തി 1 കോടി 43 ലക്ഷം രൂപ മുടക്കി മേക്കൊഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. വിഭാഗം കെട്ടിടത്തിന്റെ മാര്‍ച്ച് 11 ന് നടക്കുന്ന ഉദ്ഘാടനം ഉള്‍പ്പെടെ ജില്ലയിലെ മിക്ക പരിപാടികളില്‍ നിന്നും ആന്റോ ആന്റണി എം.പി യെ ഒഴിവാക്കുന്ന നടപടി ആരോഗ്യവകുപ്പ് മന്ത്രിയുടെയും ജില്ലയിലെ മറ്റ് ഇടതുപക്ഷ നിയമസഭാംഗങ്ങളുടെയും ധിക്കാരമാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...