പാറ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള നീക്കം തടയണം : കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിപ്പിക്കാനുള്ള ക്വാറി അസോസിയേഷന്റെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (KSKNTC – INTUC) ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കോറി ഉടമകളുടെ ഏകപക്ഷീയമായ തീരുമാനം യാതൊരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ​വില വർദ്ധിപ്പിക്കാനുള്ള ഈ തീരുമാനം നടപ്പിലായാൽ ജില്ലയിലെ നിർമ്മാണ മേഖല പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. ഇത് പാവപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തകർക്കുന്നതും അവരെ വഞ്ചിക്കുന്നതുമായ നിലപാടാണ്. അതിനാൽ ഈ ജനദ്രോഹ തീരുമാനം നടപ്പിലാക്കാതിരിക്കാൻ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്നും വിഷയത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘടനയുടെ പ്രവർത്തനം ജില്ലയിൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷമീർ തടത്തിൽ (​സംസ്ഥാന നിർവാഹ സമിതി അംഗം), റെനി കൊടുവശ്ശേരി, ജിതിൻ പോൾ (ജില്ലാ വൈസ് പ്രസിഡന്റ്മാര്‍) എന്നിവരെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് നോമിനേറ്റ് ചെയ്തു. ​നിർമ്മാണ മേഖലയെ തകർക്കുന്ന കോറി ഉടമകളുടെ നീക്കത്തിനെതിരെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ജില്ലയിൽ രൂപം നൽകുമെന്നും ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ​കൂടുതൽ വിവരങ്ങൾക്ക് – നഹാസ് പത്തനംതിട്ട (ജില്ലാ പ്രസിഡന്റ്) 9645078707

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...