പി.എസ്.സി ചെയർമാന്റെ ശമ്പളം വർധിപ്പിക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം.ചെയർമാന്റെ ശമ്പളം 2.24 ലക്ഷത്തിൽ നിന്ന് നാലു ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തിൽ നിന്ന് 3.75 ലക്ഷമായും ഉയർത്താനാണ് ധനവകുപ്പ് നടപടി തുടങ്ങിയത്.ചെയർമാന്റെ പെൻഷൻ 1.25 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായും ഉയർത്താനും ശുപാർശയുണ്ട്. 2016 മുതൽ മുൻകാലപ്രാബല്യം നൽകണമെന്നും നിർദേശമുണ്ട്.21 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്. മൂന്ന് ഒഴിവുകൾ നികത്താത്തതിനാൽ 17 പേരാണ് നിലവിലുള്ളത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഫയൽ പരിഗണനയ്ക്ക് വന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ശുപാർശ ഒന്നുകൂടി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന ധാരണയിൽ മടക്കി.

എന്നാൽ, നടപടികളുമായി മുന്നോട്ടു പോകാനാണ് ധനവകുപ്പിന്റെ തീരുമാനം.പ്രതിവർഷം നാലു കോടിയുടെയെങ്കിലും അധിക ബാദ്ധ്യതയുണ്ടാവും.പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ഏകീകരിച്ച ശമ്പളം നൽകി ഡി.എ ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രനിരക്കിൽ ജില്ലാ ജഡ്ജിമാർക്ക് ശമ്പളത്തോടൊപ്പം ഡി.എയും നൽകുന്നതുപോലെ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകാവുന്നതാണെന്ന 2007ലെ സർക്കാർ ഉത്തരവ് ബാധകമാക്കാമെന്ന മറുവാദവും ഫയലിൽചൂണ്ടിക്കാട്ടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രാരേഖകളില്ല ; നേപ്പാൾ അതിർത്തിയിൽ മുൻ യുഎസ് സൈനികൻ അറസ്റ്റിൽ

0
സൊനൗലി : മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു...

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ ; ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

0
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

എന്‍എസ്എസിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല ; ജി. സുകുമാരന്‍ നായരെ പിന്തുണച്ച്...

0
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും വിമര്‍ശനത്തിന്...

ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി

0
സനാ: ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക്...