ലോക്കോ പൈലറ്റ് സമരം മൂലം ട്രെയിൻ റദ്ദാക്കിയ നടപടി ; യാത്രക്കാര്‍ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്കോ പൈലറ്റ് സമരം മൂലം ടെയിന്‍ റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് ആശങ്ക. ദക്ഷിണ റെയില്‍വേയിലെ ആറു ഡിവിഷനുകളില്‍ ആരംഭിച്ച ലോക്കോ പൈലറ്റ് സമരം വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് കേരളത്തിലെ ട്രെയിന്‍ യാത്ര ദുക്ഷകരമാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അടിയന്തര യോഗം വിലയിരുത്തി. സമരത്തിനിടെ കോയമ്പത്തൂര്‍ മംഗലാപുരം റൂട്ടില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിന്‍ റദ്ദാക്കിയതില്‍ യോഗം പ്രതിഷേധിച്ചു. യാത്ര ദുരിതം ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേയ് 15 ന് ഓള്‍ ഇന്‍ഡൃ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍ ദക്ഷിണ റെയില്‍വേ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് തന്നെ കോണ്‍ഫെഡറേഷന്‍ സമരം ഒത്തുതീര്‍പ്പാക്കുകയോ, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് അഭ്യര്‍ത്ഥിച്ച് റെയില്‍വേ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടും അധികാരികള്‍ നിസംഗത പാലിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച...

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...