രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ്. സിഎച്ച് സെന്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതൊരു ചാരിറ്റി പ്രവര്‍ത്തനമാണ്. സര്‍ക്കാറിന് ഒറ്റയ്ക്ക് ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ പറഞ്ഞു. ഒരുപാട് ഗുണഭോക്താക്കളാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളത്. അവരെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കാന്‍ കഴിയില്ല. ഒരുപക്ഷെ ഇതിന്റെ മറവില്‍ ചില രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടായേക്കാം. അതായിരിക്കും ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും എ.എം നസീര്‍ പ്രതികരിച്ചു.

മെഡിക്കല്‍ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി.സുധാകരന്‍ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു പരാമര്‍ശം.സംഭവം വിവാദമായതോടെ ജി.സുധാകരന്‍ മലക്കംമറിഞ്ഞു. മെഡിക്കല്‍ കോളജിനുള്ളില്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കാനാകില്ലെന്നും പുറത്ത് അതിനുള്ള സൗകര്യമൊരുക്കണമെന്നുമാണ് പറഞ്ഞതെന്ന് ജി.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...