കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും റോബിന്‍ പീറ്ററിന്റെയും പേരുകള്‍ സജീവ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയമസഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന്റെയും റോബിന്‍ പീറ്ററിന്റെയും പേരുകള്‍ സജീവ പരിഗണനയില്‍. കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി നല്‍കിയാല്‍ അടൂര്‍ പ്രകാശ് തന്നെ കോന്നിയില്‍ മത്സരിക്കും. മറിച്ചാണെങ്കില്‍ മുമ്പ് കോന്നിയില്‍ മത്സരിച്ച റോബില്‍ പീറ്ററിനെയായിരിക്കും പരിഗണിക്കുക. അടൂര്‍ പ്രകാശിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ്  റോബിന്‍ പീറ്റര്‍. നിലവില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ്. റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇദ്ദേഹത്തെ ജയിപ്പിക്കുന്ന ഉത്തരവാദിത്തവും അടൂര്‍ പ്രകാശ് ഏറ്റെടുത്തേക്കും.

സിറ്റിംഗ് എം.പി മാര്‍ നിയമസഭയില്‍ മത്സരിക്കേണ്ട എന്നതാണ് എ.ഐ.സി.സിയുടെ തീരുമാനം. എന്നാല്‍ കേരളത്തില്‍ ഭരണത്തിലെത്തുക എന്നതിന് മുന്തിയ പരിഗണന എ.ഐ.സി.സി നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അടൂര്‍ പ്രകാശിനെപ്പോലെയുള്ള ഒരു ജനകീയ നേതാവിനെ മത്സരരംഗത്ത് ഇറക്കുന്നതിനായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. കോന്നിയില്‍ മത്സരിക്കുവാന്‍ അടൂര്‍ പ്രകാശിനും താല്‍പ്പര്യമുണ്ട്. കോണ്‍ഗ്രസിന്റെ ഒരു ഉറച്ച മണ്ഡലമാണ് കോന്നിയെന്നു പറയുവാന്‍ കഴിയില്ല. പില്‍ക്കാല ചരിത്രം നോക്കിയാല്‍ കോന്നി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു. അടൂര്‍ പ്രകാശിലൂടെയാണ് കോന്നി കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാഷ്ട്രീയത്തിന് അതീതമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധങ്ങളാണ് കോന്നിയെ യു.ഡി.എഫിനൊപ്പം നിലനിര്‍ത്തുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശിനെ മത്സരരംഗത്ത് ഇറക്കുന്നതാണ് നല്ലതെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. അടൂര്‍ പ്രകാശിന്റെ ക്ലീന്‍ ഇമേജ് ജില്ലയൊട്ടാകെ പ്രയോജനം ചെയ്യുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.  കോന്നിയില്‍ നിന്ന് ജയിച്ചുവരുന്ന അടൂര്‍ പ്രകാശിന് മന്ത്രിസഭയില്‍ മാന്യമായ പരിഗണനയും ലഭിക്കും. റവന്യൂ – ആരോഗ്യ വകുപ്പുകളില്‍ മികവ് തെളിയിച്ച മന്ത്രിയായിരുന്നു അടൂര്‍ പ്രകാശ്. അതുകൊണ്ടുതന്നെ ഇവയില്‍ ഏതെങ്കിലുമൊരു മന്ത്രിക്കസേര അടൂര്‍ പ്രകാശിന് ഉണ്ടാകും, ഇത് കോന്നിയിലെ ജനങ്ങള്‍ക്ക്‌ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...