പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് ഇനി ചിലവേറും. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലെ മാറ്റം വരുന്നത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്സ് വേ (കർണാടകയിലെ ഹൊസക്കോട്ടെ-കെജിഎഫ് പാത), ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.

ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപ എന്ന നിരക്കിൽ മാറ്റമില്ല. എന്നാൽ, പോയി-വരാനുള്ള യാത്രയ്ക്ക് ഇനി 180 രൂപയ്ക്ക് പകരം 185 രൂപ നൽകണം. 50 യാത്രകൾക്കുള്ള മാസ പാസിന് 4,070 രൂപയാകും. ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു. ഇവയുടെ മാസ പാസ് നിരക്ക് 6,255 രൂപയാണ്. ട്രക്കുകൾക്കും ബസുകൾക്കും 5 മുതൽ 15 രൂപ വരെയാണ് വർധന. ഒരു വശത്തേക്ക് 375 രൂപയും, ഇരുവശത്തേക്കും 565 രൂപയുമാണ് പുതിയ നിരക്ക്. മാസ പാസിന് 12,575 രൂപ നൽകണം.

ഈ നിരക്ക് വർധന ബിഎംടിസി ബസ് സർവീസുകളെ കാര്യമായി ബാധിച്ചേക്കും. പ്രത്യേകിച്ച് എയർപോർട്ടിലേക്കും ദേവനഹള്ളി, ചിക്കബല്ലാപ്പൂർ തുടങ്ങിയ അടുത്തുള്ള പട്ടണങ്ങളിലേക്കുമുള്ള സർവീസുകളെ. വായു വജ്ര പോലുള്ള എസി ബസുകളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ഇടനാഴിയിൽ കാറുകളുടെ ടോളിന് 5 രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒരു വശത്തേക്ക് 75 രൂപയും, ഇരുവശത്തേക്കുമായി 125 രൂപയുമാണ് നിരക്ക്. മാസ പാസിന് 2,805 രൂപ നൽകണം. ഹുലികുണ്ടെയിൽ ഇത് യഥാക്രമം 110 രൂപ, 160 രൂപ എന്നിങ്ങനെയാണ്. ഇവിടുത്തെ മാസ പാസ് നിരക്ക് 3,595 രൂപയാണ്. ഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസക്കോട്ടെ-കെജിഎഫ് (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ദൂരത്തിനും ടോൾ നിരക്ക് പരിഷ്കരിച്ചു. ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോൾ പ്ലാസകളിലായി കാറുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 150 രൂപയും, ഇരുവശത്തേക്കുമായി 225 രൂപ വരെയും നൽകേണ്ടി വരും. ഇവിടുത്തെ മാസ പാസ് നിരക്കുകൾ 4,860 രൂപ മുതൽ 4,985 രൂപ വരെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...