അയൽവാസിയെ കൊന്ന് ബാഗിലാക്കി, മൃതദേഹം മറവ് ചെയ്യാനെത്തിയ അച്ഛനും മകളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : റെയിൽ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും ബാഗിൽ നിന്ന് ഒലിച്ചിറങ്ങുന്ന നിലയിൽ കട്ടച്ചോര കണ്ടതോടെ അറസ്റ്റ് ചെയ്ത് പോലീസ്. സ്യൂട്ട് കേസ് പരിശോധിച്ചപ്പോൾ കണ്ടത് അയൽവാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇവർ പിടിയിലാവുന്നത്. സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് അയൽവാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്.

ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ വെച്ച് നെല്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് മൃതദേഹം മറവ് ചെയ്യാനായാണ് ഇവർ എത്തിയത്. പുലർച്ചെ നാല് മണിക്കുള്ള മെമു ട്രെയിനിലാണ് ഇവർ എത്തിയത്. മിഞ്ചൂർ സ്റ്റേഷനിൽ രാവിലെ 8.30ഓടെയാണ് ഇവരെത്തിയത്. പ്ലാറ്റ്ഫോമിലൂടെ നൂറ് മീറ്ററിലേറെ മൃതദേഹം അടങ്ങിയ ട്രോളി ബാഗ് വലിച്ച് കൊണ്ട് പോയി പ്ലാറ്റ്ഫോമിൽ ഒതുക്കി വെച്ചശേഷം തിടുക്കത്തിൽ മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിച്ച ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. 43 വയസ് പ്രായമുള്ള ബാലസുബ്രമണ്യം എന്നയാളും ഇയാളുടെ 17 വയസ് പ്രായമുള്ള മകളെയുമാണ് പോലീസ് പിടികൂടിയിട്ടുള്ളത്.

സംഭവത്തേക്കുറിച്ച് 43കാരൻ പോലീസിനോട് വിശദമാക്കിയിട്ടുള്ളത് ഇങ്ങനെ. നെല്ലൂരിലെ ഇവരുടെ അയൽവാസിയായ 65കാരി മന്നം രമണിയെ സ്വർണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയത്. തുടക്കത്തിൽ മകളെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചതിൽ പ്രകോപിതനായാണ് കൊല ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് കടം വീട്ടാനായി പണമുണ്ടാക്കാനായി 65കാരിയുടെ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രി 65കാരിയുടെ വീട്ടിൽ ഒളിച്ചിരുന്ന ശേഷം രാത്രി ഇവരെ കൊലപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മൃതദേഹം അടുത്ത സംസ്ഥാനത്ത് കൊണ്ട് വന്ന് മറവ് ചെയ്യാനായി തീരുമാനിച്ചപ്പോൾ ആളുകൾ സംശയിക്കുന്നത് ഒഴിവാക്കാനായാണ് മകളെ കൂടെ കൂട്ടിയതെന്നാണ് ഇയാൾ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാപ്പ കേസ് പ്രതി ആർ. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്

0
തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍....

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...