കമൽ ഹാസന് നാളെ 70-ാം പിറന്നാൾ ; ആരാധകർക്കായി സർപ്രൈസ് ഒരുക്കി ​’ത​ഗ് ലൈഫ്’ അണിയറപ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ഉലക നാ​യകൻ കമൽ ഹാസന്റെ 70-ാം പിറന്നാളാണ് നാളെ. പ്രിയതാരത്തിന്റെ പിറന്നാളിനുള്ള ഒരുക്കങ്ങൾ ആരാധകരിപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. കമൽ ഹാസൻ്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. വ്യാഴാഴ്ച 11 മണിക്കാണ് സർപ്രൈസ് ആരാധകരെ തേടിയെത്തുകയെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ​ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം. അടുത്തിടെ കമൽ ഹാസൻ്റെ കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്ററും പുറത്തുവന്നിരുന്നു. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ത​ഗ് ലൈഫ് ഒരുങ്ങുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയം രവി, തൃഷ, അഭിരാമി, നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. കമൽ ഹാസനെ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ കാണാനാവുകയെന്നാണ് പുറത്തു വരുന്ന വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....