ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഇസ്രായേലിലെ ജനങ്ങൾ തന്നെ രം​ഗത്തിറങ്ങിയത്. ഒരേ സമയം ഒന്നിലധികം മുന്നണികളിൽ പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹു പ്രതിരോധ മന്ത്രിയെ മാറ്റിയത്. ഹിസ്ബുല്ലയ്ക്കെതിരെയും ഹമാസിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പരിചയസമ്പന്നനും മുൻ ജനറലുമായിരുന്ന യോവ് ഗാലന്റ്. ഹിസ്ബുല്ലയിൽ നിന്ന് നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യത്തിൽ യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്.

ഇസ്രായേലിന്റെ സുരക്ഷ അപകടകരമായ രീതിയിൽ തുടരുന്നതിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ തീരുമാനം എത്തിയത്. ഇതോടെ ജനങ്ങൾ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി. ആയിരക്കണക്കിന് പ്രതിഷേധക്കാർ സെൻട്രൽ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും തടിച്ചുകൂടി. ടെൽ അവീവിൽ പ്രതിഷേധക്കാർ റോഡ് തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ താത്പ്പര്യം സംരക്ഷിക്കേണ്ടതിന് പകരം നെതന്യാഹു സ്വന്തം താത്പ്പര്യത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാൽ, ഗാലന്റിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാജ്യം യുദ്ധമുഖത്ത് നിൽക്കുമ്പോൾ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ പൂർണവിശ്വാസം ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാലന്റിന് പകരം പരിമിതമായ സൈനിക പരിചയമുള്ള വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിനെയാണ് പ്രതിരോധ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ അടുത്ത അനുയായികളിൽ ഒരാളാണ് ഇസ്രായേൽ കാറ്റ്സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...