ആദായ നിരക്കിൽ വിമാനയാത്ര ! വമ്പൻ ലക്ഷ്യവുമായി പുതിയ വിമാനക്കമ്പനി വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൂടുതൽ പേർക്ക് വിമാനയാത്രാ സൗകര്യം എന്ന ലക്ഷ്യമുയർത്തി രാകേഷ് ജുൻജുൻവാല 70 പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ പുതിയ വിമാനക്കമ്പനി രാജ്യത്ത് സ്ഥാപിക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

35 ദശലക്ഷം ഡോളറാണ് രാകേഷ് ജുൻജുൻവാല പുതിയ കമ്പനിയിൽ നിക്ഷേപിക്കുക. 40 ശതമാനം ഓഹരികളാവും ഇദ്ദേഹത്തിന്റേത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് എൻ.ഒ.സി ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

ആകാശ എയർ എന്ന പേരിലാവും പുതിയ കമ്പനി. 180 യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന വിമാനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ വാരൻ ബഫറ്റ് എന്നാണ് ജുൻജുൻവാലയെ വിളിക്കപ്പെടുന്നത്. അടുത്ത കാലത്തായി ചില വിമാനക്കമ്പനികളുടെ തകർച്ചയും വളർച്ചയും കണ്ട ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി എന്ന ലക്ഷ്യവുമായി ജുൻജുൻവാല മുന്നോട്ട് പോകുന്നത് അമ്പരപ്പോടെയാണ് ഉറ്റുനോക്കുന്നത്. 4.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് നിലവിൽ ജുൻജുൻവാലയ്ക്കുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...