മധ്യപ്രദേശില്‍ പുതുതായി നിയമിക്കപ്പെടുന്ന ഡിസിസി പ്രസിഡന്റുമാര്‍ 35 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കും

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതുതായി നിയമിക്കപ്പെടുന്ന ഡിസിസി പ്രസിഡന്റുമാര്‍ 35 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള, അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഹരിഷ് ചൗധരിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് നടന്ന യോഗത്തിലായിരുന്നു പാര്‍ട്ടി തീരുമാനം ഹരിഷ് ചൗധരി അറിയിച്ചത്. യോഗത്തില്‍ ഹരിഷ് ചൗധരിയെ കൂടാതെ സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്‌വാരി, പ്രതിപക്ഷ നേതാവ് ഉമങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് വേണ്ടി എഐസിസി നിരീക്ഷകര്‍ ജൂണ്‍ 10 മുതല്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തും. ഏറ്റവും അനുയോജ്യരായ ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരെ കണ്ടെത്തുക എന്നതാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം.

ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റാവാന്‍ യോഗ്യതയുള്ള എട്ട് നേതാക്കളുടെ പേരുകള്‍ കണ്ടെത്താനാണ് നിരീക്ഷകര്‍ക്കുള്ള നിര്‍ദേശം. എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങളില്‍ നിന്ന് ഓരോ പേര്‍ നിര്‍ബന്ധമായും പട്ടികയില്‍ വേണം. മറ്റ് രണ്ട് പേരുകളും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് എഐസിസി നിര്‍ദേശം. ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെത്തിയിരുന്നു. സംസ്ഥാനത്ത് സംഘടന സംവിധാനം താഴെതട്ടില്‍ കെട്ടിപ്പടുക്കുക എന്ന എഐസിസി തീരുമാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം നടന്നത്. ‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ പ്രചരണത്തിന്റെ ഭാഗമായി വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. പ്രചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്‌വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ കൊണ്ട് ലക്ഷ്യമിടുന്നത് താഴെതട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കലും പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കലുമാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കാലമായി ഭരണത്തിലില്ല. ‘മിഷന്‍ 2028’ലൂടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്നാണ് ലക്ഷ്യമിടുന്നത്’, അരുണ്‍ യാദവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...