കോന്നി മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലോക്കിന്റെ ഉദ്‌ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഫ്‌ബിയിൽ നിന്നും തുക അനുവദിച്ചു അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കോന്നി മെഡിക്കൽ കോളജിൽ 49.20 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്ക് ഫെയ്സ് 2 & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഡീൻ വില്ല, ടൈപ്പ് ബി ആൻഡ് ഡി ക്വാർട്ടേഴ്‌സ്, മെഡിക്കൽ ഐ സി യു എന്നിവയുടെ ഉദ്ഘാടനം നാളെ (2026 ജനുവരി 17 ശനിയാഴ്ച) രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റി തീർക്കുവാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്.

കിഫ്‌ബി ഫണ്ടിൽ നിന്നും 22.80 കോടി രൂപ ചെലവിൽ 5467 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അക്കാദമിക് ഫേസ് 2 & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 1.05 കോടി രൂപ ചെലവിൽ 239 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ഡീൻ വില്ല , 16.25 കോടി രൂപ ചെലവിൽ 10 നിലകളിലായി 40 അപ്പാർട്ട്മെന്റുകളുള്ള ടൈപ്പ് ഡി ക്വാർട്ടേഴ്സ്, 9.10 കോടി രൂപ ചെലവിൽ 10 നിലകളിലായി 40 അപ്പാർട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാർട്ടേഴ്സ്, 84 ലക്ഷം രൂപ ICICI Bank- ന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐ സി യു എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.

കിഫ്‌ബി യിൽ നിന്നും 352 കോടി രൂപ അനുവദിച്ച കോന്നി മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തിയിൽ ഫേസ്–2 പദ്ധതി ₹218.39 കോടി ചെലവിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ ആകെ 12 കെട്ടിടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ പെൺകുട്ടികളുടെ ഹോസ്റ്റൽ, ആൺകുട്ടികളുടെ ഹോസ്റ്റൽ, ഓട്ടോപ്സി ബിൽഡിംഗ് എന്നീ മൂന്ന് കെട്ടിടങ്ങൾ കൈമാറി പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇതിന് പുറമെ, ആശുപത്രി ബ്ലോക്ക്, ഓഡിറ്റോറിയം, ലോണ്ട്രി ബ്ലോക്ക്, ടൈപ്പ് A, ടൈപ്പ് C സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നീ അഞ്ച് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, നിലവിൽ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളിൽ

അക്കാദമിക് ബ്ലോക്ക് 2
22.8 കോടി ചിലവിൽ ആധുനിക നിലവാരത്തിൽ നിർമിച്ച 5467 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിൽ മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ മൂന്ന് വിഭാഗങ്ങൾ പ്രവർത്തിക്കുന്നതാണ്. പ്രിൻസിപ്പളിന്റെ ഓഫീസ്, വകുപ്പ് മേധാവികളുടെ ഓഫീസ്, വിവിധ ഡിപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു.

ടൈപ്പ് ബി അപ്പാർട്ട്മെന്റ്
9.10 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമിച്ച 10 നിലകളിലായി 2097 ച. മീറ്റർ വിസ്തീർണത്തിൽ 40 എണ്ണം 1 BHK അപ്പാർട്ട്‌മെന്റുകൾ അടങ്ങിയ ടൈപ്പ് B സ്റ്റാഫ് ക്വാർട്ടേഴ്സ്,

ടൈപ്പ് ഡി അപ്പാർട്ട്മെന്റ്
16.29 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമിച്ച 10 നിലകളിലായി 6097 ച. മീറ്റർ വിസ്തീർണത്തിൽ 40 എണ്ണം 3 BHK അപ്പാർട്ട്‌മെന്റുകൾ അടങ്ങിയ ടൈപ്പ് D സ്റ്റാഫ് ക്വാർട്ടേഴ്സ്,

ഡീൻ വില്ല
1.05 കോടി രൂപ ചെലവിൽ നിർമിച്ച പ്രിൻസിപ്പലിന്റെ വാസസ്ഥലമായ ഡീൻ വില്ലയും ഉദ്ഘാടനം ചെയ്യുന്നു.

മെഡിക്കൽ ഐസിയു
അഡ്വ. ജനീഷ് കുമാർ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം
84 ലക്ഷം രൂപ ഐസിഐസിഐ ബാങ്ക്- ന്റെ സി എസ് ആർ ഫണ്ട് അനുവദിച്ചു 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐ സി യു നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. നാളെ (2026 ജനുവരി 17ന് ) രാവിലെ 11 മണിക്ക് കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ. ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ എസ് നിഷ, വിവിധ ജനപ്രതിനിധികൾ, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങൾ, ഐസിഐസിഐ ബാങ്ക് സോണൽ മാനേജർ അരുൺ പി വി, ആശുപത്രി സൂപ്രണ്ട് ഡോ. എ ഷാജി എന്നിവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...