ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു ; നവവധു നേരിട്ടത് കൊടിയ പീഡനം

For full experience, Download our mobile application:
Get it on Google Play

പുനെ: നവവധുവിന് ഭർത്താവിന്‍റെ വീട്ടിൽ കൊടിയ പീഡനം ഏൽക്കേണ്ടി വന്നതായി പരാതി. ഭർത്താവ് തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചായി 29കാരി നൽകിയ പരാതിയിൽ പറയുന്നു. വിവാഹ ദിനം മുതൽ തന്നോട് ഒരു അടുപ്പവും കാണിക്കാതിരുന്ന ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിനും നാല് ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പുനെയിൽ യെർവാഡയിലാണ് സംഭവം. ഈ വർഷം ഏപ്രിലിലാണ് പരാതിക്കാരിയും 33കാരനായ യുവാവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതൽ ഭർത്താവ് അകലം പാലിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. ശാരീരിക ബന്ധമൊന്നും ഉണ്ടായില്ല. വൈദ്യപരിശോധന നടത്താമെന്ന് യുവതി പറഞ്ഞപ്പോൾ താൻ പൂർണ ആരോഗ്യവാനാണ് എന്നായിരുന്നു യുവാവിന്‍റെ മറുപടി. എന്നിട്ടും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....