കേസുകളുടെ എണ്ണം കൂടുന്നു ; വിജിലൻസിലെ അംഗബലം കൂട്ടണമെന്ന് ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിജിലൻസിലെ അംഗബലം കൂട്ടണമെന്ന് ഡയറക്ടർ. അംഗങ്ങളുടെ എണ്ണം 500 ൽ നിന്നും 1000 ആക്കണമെന്നാണ് ശുപാർശ. നിലവിലെ അംഗബലം വച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെങ്കിലും പോലീസുകാരെ നിയമിക്കണമെന്നുമാണ് ആവശ്യം. മിന്നൽ പരിശോധനകളുടെ എണ്ണം കൂട്ടി, കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേയാണ് കേസന്വേഷണങ്ങള്‍. അഴിമതിക്കെതിരെ നടപടി ശക്തമാക്കുന്നമെന്ന സർക്കാർ പ്രഖ്യാപിക്കുമ്പോഴും വിജിലൻസിൽ അംഗ ബലം പഴയതു തന്നെയാണ്.

ഇൻസ്പെക്ടർമാരും ഡിവൈഎസ്പിമാരുമാണ് വിജിലൻസിൽ കേസന്വേഷിക്കേണ്ടത്. രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവർക്കു കീഴിലുള്ള പോലിസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് വിജിലൻസ് ഡയറക്ടർ പറയുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പോലീസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീർക്കാൻ കഴിയൂ. പ്രതിവർഷം 500 ലധികം കേസ് രജിസ്റ്റർ ചെയ്യുന്നു. 8000ത്തിലിധകം പരാതികളെത്തുന്നു. 1500 കേസുകള്‍ കുറ്റപത്രം നൽകാൻ ഇനിയുമുണ്ട്. ഇതുകൂടാതെ കോടതി ജോലിയും ബോധവത്ക്കരണവും മിന്നൽ പരിശോധനകളും. കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നത് കൂട്ടണമെന്നാണ് വിജിലൻസിൻെറ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...