കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇന്ന് അരങ്ങേറിയത് നാടകീയ രം​ഗങ്ങളാണ്. കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചു. മുന്നേ പത്ത് സ്റ്റാൻ്ഡിങ് കമ്മിറ്റികളുണ്ടായിരുന്നത് ഏഴാക്കിയാണ് കുറച്ചിരിക്കുന്നത്. ഇങ്ങനെയൊരു വെട്ടിക്കുറവ് വരുത്താൻ കാരണം ഭരണ സൗകര്യത്തിനു വേണ്ടിയാണ് വിശദീകരണം. ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികൾക്കും ഏഴ് യു ഡി എഫ് കൺവീനർമാരെയാണ് നിയോ​ഗിച്ചിരിക്കുന്നത്. സർക്കാർ നോമിനികൾക്കുമാത്രമായി സ്റ്റാൻ്റിംങ് കമ്മിറ്റി കൺവീനർ സ്ഥാനം നൽകുന്ന സ്ഥിതിയും ഉണ്ടായി.

ഇതിനെതിരെ ഇടതു സിൻഡിക്കേറ്റംഗങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വി സിയുടേത് അധികാര ദുർവിനിയോഗമെന്നും അംഗീകരിക്കാനാകില്ലെന്നും ഇടതു സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. എന്നാൽ വിഷയത്തിൽ വി.സിയെ പിന്തുണച്ച് ബി ജെ പി- യു ഡി എഫ് അംഗങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. നടപടി യു ഡി എഫ് അം​ഗങ്ങൾക്ക് വേണ്ടിയാണെന്നും പ്രത്യേക അജൻഡ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നം ഇടത് സിൻഡിക്കേറ്റ് അം​ഗം ഡോ നസീബ പറഞ്ഞു. തങ്ങൾ മാത്രം മതി സർവകലാശാലയിൽ എന്ന നിലയിലേക്ക് യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾ എത്തിയെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...