ഐഎം വിജയന് നേരെ ജാതി അധിക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയനെതിരെ സോഷ്യൽ മീഡിയ അധിക്ഷേപം. മകൻ ആരോമലിന്റെ വിവാഹ ചടങ്ങില് നിലവിളക്കിന് മുമ്പിൽ ചെരുപ്പ് ധരിച്ച് നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകൾ. വംശീയവും ജാതീയവും ആയ കമന്റുകളാണ് ഇതിന് താഴെയുള്ളത്. ഒരു ഓണ്‍ലൈന്‍ ചാനല്‍ പങ്കുവെച്ച വിഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്റുകള്‍. വിളക്കിനടുത്ത് വെച്ച പഴവും മുന്തിരിയും ഒരു കുട്ടിക്ക് എടുത്തുകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിന് താഴെയാണ് കമന്റുകള്‍. നിലവിളക്കിന് മുമ്പില്‍ ചെരിപ്പ്, ഇവനൊക്കെ അറിവ് കൂടിപ്പോയതുകൊണ്ടാണ്, തേങ്ങ പത്തരച്ചാലും താളല്ലേ കറി, എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല, എന്നിങ്ങനെയാണ് കമന്റുകള്‍.

ഐ എം വിജയനെ പിന്തുണച്ചും ആളുകള്‍ എത്തി. ഐ എം വിജയന്‍ കുനിഞ്ഞ് പഴങ്ങള്‍ എടുക്കുന്നത് എങ്ങനെയാണ് അപമര്യാദയാകുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. കാമറയുടെ ആങ്കിള്‍ ശരിയല്ലാത്തതുകൊണ്ടാണ് അത്തരത്തില്‍ തോന്നുന്നത് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. നിറത്തെ അധിക്ഷേപിച്ചുകൊണ്ടും കമന്റുകള്‍ നിറയുന്നുണ്ട്. ജൂലൈ അഞ്ചിനാണ് ഐഎം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായത്. റോമി വിക്ടോറിയ ഹെബറാണ് വധു. സിനിമാ കായിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...