അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി നഴ്സുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം എന്ന് ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റുകൾ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ, പണിമുടക്ക് സമരത്തിലേക്ക് നേഴ്സുമാർ കടക്കുമെന്നും യുഎൻഎ വ്യക്തമാക്കുന്നു. 14 ജില്ലകളിൽ നിന്നുമായി 100 കണക്കിന് നഴ്സുമാരാണ് സെക്രട്ടറിയേറ്റ് മുന്നിലേക്ക് സമരവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളിൽ മാനേജ്മെൻ്റ് ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ കടിപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 ആക്കുക, 6 -6 -12 ഷിഫ്റ്റ് നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേദന നടപ്പിലാക്കുക.

നഴ്സിംഗ് അധ്യാപകർക്ക് യുജിസി സ്കെയിൽ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധ സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ യുഎൻഎ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സൂചന നൽകുന്നു. അതേസമയം ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന സമരം 17ാം ദിവസത്തിലേക്ക് കടന്നു. ഡോക്ടർമാരെ ഇന്ന് സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. സമരത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അധിക ചുമതകളിൽ നിന്ന് ഡോക്ടർമാർ രാജിവയ്ക്കും എന്ന മുന്നറിയിപ്പ് സർക്കാറിന് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...