ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ കൂടി ഉൾപ്പെട്ട ഷാങ്ഹായി സഹകരണ സംഘടന

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുമ്പോൾ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ കൂടി ഉൾപ്പെട്ട ഷാങ്ഹായി സഹകരണ സംഘടന. ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്നും എസ്‍സിഒ പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് ഇറാനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് ഇസ്രയേൽ വിശദീകരിച്ചു. അയത്തൊള്ള അലി ഖമനെയിയുടെ വധത്തിൽ ഇന്ത്യ ഒരു പ്രതികരണവും നല്‍കിയിരുന്നില്ല. ഇന്നലെ സോണിയ ഗാന്ധി ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലും ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യ നിശബ്ദത പാലിച്ചു.

എന്നാൽ ഇന്ത്യ കൂടി ഉൾപ്പെട്ട ഷാങ്ഹായി സഹകരണ സംഘടനയുടെ പ്രസ്താവന കടുത്ത ഭാഷയിലാണ് ഇറാനെതിരായ ആക്രമണത്തെ തള്ളുന്നത്. ഇറാനിൽ കൊല്ലപ്പെട്ടവർക്കെല്ലാം അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാൻ്റെ പരമാധികാരവും അഖണ്ടതയും ലംഘിക്കുന്ന നീക്കം അവസാനിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങൾക്ക് അനുസരിച്ച് വിഷയം പരിഹരിക്കണം എന്നും ഷാങ്ഹായി സഹകരണ സംഘടന നിർദ്ദേശിക്കുന്നു. പ്രസ്താവനയോട് ഇന്ത്യ വിയോജിച്ചിട്ടില്ല. റഷ്യയും ചൈനയും ഇറാനും അംഗമായ സംഘടനയുടെ പ്രസ്താവനയിലെ ഈ നയം എന്നാൽ ഇന്ത്യയുടെ പ്രസ്താവനയിൽ പ്രകടിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളാണ് ആക്രമണം നേരിടുന്നതെന്നും അതിനാൽ ഇറാനെ അനുകൂലിക്കേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...